Surprise Me!

എല്ലാ മിശ്ര വിവാഹങ്ങളും ലൌ ജിഹാദല്ല, കേന്ദ്രമന്ത്രി നഖ്‌വി | Oneindia Malayalam

2017-11-04 8 Dailymotion

Mukhtar Abbas Naqvi About Love jihad <br /> <br />എല്ലാ മിശ്രവിവാഹങ്ങളും ലൗ ജിഹാദല്ലെന്ന്കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. എവിടെ നിന്നാണ് ലൗ ജിഹാദെന്ന വാക്ക് വന്നതെന്ന് തനിക്കറിയില്ലെന്നും താനൊരു മിശ്രവിവാഹിതനാണെന്നും നഖ്വി പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മാധ്യമമായ വിയോണിന് നല്‍കിയ അഭിമുഖത്തിലാണ് നഖ്വിയുടെ പരാമര്‍ശം. ഒരു രാജ്യവും നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ അംഗീകരിക്കുന്നില്ല എന്ന് മനസിലാക്കേണ്ടതായുണ്ട്. ഇതില്‍ എന്തെങ്കിലും ഗൂഡാലോചന നടക്കുന്നുണ്ടെങ്കില്‍ അക്കാര്യം തീര്‍ച്ചയായും അന്വേഷിക്കണമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യന്‍ സമൂഹം എപ്പോഴും മതമൗലികവാദങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുന്നവരാണ്. മതമൗലികവാദങ്ങളെ ഇല്ലാതാക്കുകയാണ് തന്റെ പ്രാഥമിക ലക്ഷ്യമെന്നും നഖ്വി പറയുന്നു. അല്‍ഖ്വെയ്ദയും, ഐഎസും ഇന്ത്യയില്‍ വിജയിക്കാത്തത് ഇന്ത്യക്കാര്‍ മതമൗലിക വാദങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. <br />

Buy Now on CodeCanyon